Saturday, May 11, 2024
spot_img

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ; ട്രംപിന് ദേഷ്യം വന്നാൽ ഇങ്ങനെയാണ്

ന്യൂയോര്‍ക്ക്: കൊവിഡുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസില്‍ നടന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ് കോണ്‍ഫറന്‍സ് വൻ വിവാദത്തില്‍. ചൈനീസ് വംശജയായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയോട് വംശീയപരമായി പെരുമാറിയതാണ് വിവാദത്തിനിടയാക്കിയത് മാത്രമല്ല മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തില്‍ പ്രകോപിതനായ ട്രംപ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

കൊവിഡ് ബാധിച്ച്‌ അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടുമ്പോൾ പരിശോധനകളില്‍ അമേരിക്ക മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലാണെന്ന് പ്രസിഡന്റ് ആവര്‍ത്തിക്കുന്നതില്‍ എന്തുകാര്യമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.
ലോകത്ത് എല്ലായിടത്തും മരണങ്ങളുണ്ടാകുന്നുണ്ടെന്നും ഈ ചോദ്യം നിങ്ങള്‍ എന്നോടല്ല ചൈനയോടാണ് ചോദിക്കേണ്ടിയിരുന്നതെന്നുമായിരുന്നു ട്രംപിന്റെ മറുപടി. തന്നോട് മാത്രമെന്താണ് ഇങ്ങനെ പറയുന്നതെന്ന് അവര്‍ തിരിച്ചു ചോദിച്ചു.
‘ഞാനാരോടും പ്രത്യേകം പറഞ്ഞതല്ല. മോശമായ ചോദ്യം ചോദിക്കുന്ന എല്ലാവരോടും ആണ് ഞാനത് പറഞ്ഞത്, ഇതായിരുന്നു ട്രംപ് നൽകിയ മറുപടി ‘.

തുടര്‍ന്ന് മറ്റൊരു വനിതാ റിപ്പോര്‍ട്ടറെ ചോദ്യം ചോദിക്കാന്‍ ട്രംപ് കൈകൊണ്ട് ആംഗ്യം കാണിച്ചു. അവര്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നായി ട്രംപ്. തനിക്കു നേരെയാണ് പ്രസിഡന്റ് വിരല്‍ ചൂണ്ടിയതെന്നും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞതോടെ ട്രംപ് എല്ലാവര്‍ക്കും ഔപചാരികമായി നന്ദി പറഞ്ഞ് ഏകപക്ഷീയമായി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles