ലോക്ക്ഡൗൺ സമയത്ത് ഇന്ത്യയിലെ ഏറ്റവും പഴയ ബിസ്ക്കറ്റ് ബ്രാന്‍ഡുകളിലൊന്നായ പാര്‍ലെ-ജിയ്ക്ക് റെക്കോര്‍ഡ് വില്‍പ്പന.
83 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലാദ്യമായാണ് ഇത്രയും പാക്കറ്റ് ബിസ്‌കറ്റുകള്‍ വിറ്റഴിച്ചതെന്ന് പാര്‍ലെ ഫുഡ് പ്രൊഡക്‌ട്‌സ് സാക്ഷ്യപ്പെടുത്തി.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തിയത്. വില്‍പ്പനയുടെ കണക്കുകള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവുംകൂടുതല്‍ വില്‍പ്പനയാണ് ഈ കാലയളവില്‍ നടന്നതെന്ന് കമ്പനി വ്യക്തമാക്കി.
വിപണിവിഹിതത്തില്‍ അഞ്ചുശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. വളര്‍ച്ചയുടെ 90 ശതമാനം വിഹിതവും പാര്‍ലെ ജിയുടെ വില്‍പ്പനയിലൂടെയാണെന്നും കമ്പനി പറയുന്നു. സുനാമി, ഭൂകമ്പം തുടങ്ങിയി പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ലെ ജി ബിസ്കറ്റ് വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. കൊറോണ വൈറസ് മഹാമാരി ഇന്ത്യയില്‍ രൂക്ഷമായപ്പോള്‍ മൂന്ന് കോടി പായ്ക്ക് പാര്‍ലെ-ജി ബിസ്കറ്റ് സംഭാവന ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…