Monday, May 20, 2024
spot_img

ലോക്ക് ഡൗണ്‍ നാല് ഘട്ടമായി പിന്‍വലിക്കണമെന്ന് യുഡിഎഫ് ഉപസമിതി

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട്. നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നാല് ഘട്ടമായി പിന്‍വലിച്ചാല്‍ മതിയെന്നും യുഡിഎഫ് ഉപസമിതി ആവശ്യപ്പെട്ടു.മുന്‍ കേന്ദ്ര ക്യാബിനറ്റ്സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളായ സി.പി.ജോണ്‍, ജി.വിജയരാഘവന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളെ റിസ്‌ക്ക് ഇല്ലാത്ത മേഖല, മീഡിയം റിസ്‌ക്കുള്ള മേഖല, ഹൈറിസ്‌ക്ക് ഉള്ള മേഖല, വെരിഹൈറിസ്‌ക്ക് ഉള്ള മേഖല എന്നിങ്ങനെ നാലായി തിരിച്ച് ഓരോ പ്രദേശങ്ങള്‍ക്കും പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കണം. ഇതാണ് യുഡിഎഫ് ഉപസമിതി മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്.

കൂടാതെ ട്രെയിന്‍, വിമാന സര്‍വീസുകളെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കണ്ട. ആഭ്യന്തര വിമാന സര്‍വീസുകള്‍ ഏപ്രില്‍ അവസാനത്തോടെ പരിഗണിച്ചാല്‍ മതി. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ട്രെയിന്‍ സര്‍വീസുകളെക്കുറിച്ചും ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും ഉപസമിതി നിര്‍ദ്ദേശിക്കുന്നു.

അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന മലയാളികളെ വിമനത്താവളത്തില്‍ വച്ച് തന്നെ നിരീക്ഷണത്തിലേക്ക് മാറ്റണം. അവരെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കരുത്. ഇതിന് സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊരുക്കണം. ഉപസമിതി റിപ്പോര്‍ട്ട് ഇന്ന് പ്രതിപക്ഷ നേതാവിന് കൈമാറും. വൈകുന്നേരത്തോടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനക്ക് നല്‍കും.

Related Articles

Latest Articles