Monday, June 3, 2024
spot_img

വയനാട് ,ഏതാണ്ട് മുഴുവൻ തുറന്നു

വയനാട്:ലോക്ക്‌ഡൗൺ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ വയനാട്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കും സാമൂഹിക അകലം പാലിച്ച്‌ ജോലിക്കിറങ്ങാം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ റോഡ് വിജില്‍ ആപ്പുമായി പൊലീസ് പരിശോധന കര്‍ശനമാക്കി.

ലോക്ക്ഡൗൺ കാരണം നിലച്ചുപോയ നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തികള്‍ പുനരാരംഭിക്കാനുള്ള സൗകര്യമൊരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മഴക്കാലത്തിനുമുമ്പെ പണി പൂര്‍ത്തിയാക്കേണ്ട നിരവധി പ്രൊജക്ടുകള്‍ ജില്ലയിലുണ്ട്. അതിനായി കമ്പി , സിമന്റ്, സ്റ്റീല്‍ പൈപ്പുകള്‍ എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം.

Related Articles

Latest Articles