Friday, May 10, 2024
spot_img

കിം സുഖം പ്രാപിക്കട്ടേ; ട്രംപ്

വാഷിങ്ടണ്‍: അത്യാസന്ന നിലയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസ നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ട്വീറ്റിലൂടെയാണ് കിം ജോങ് ഉന്നിന് ആശംസ ട്രംപ് നേര്‍ന്നത്.

റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. നമ്മുക്ക് അറിയില്ല. കിം ജോങ് ഉന്നുമായി നല്ല ബന്ധമാണുള്ളത്. സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. കിമ്മിന്‍റെ ആരോഗ്യനില സംബന്ധിച്ച്‌ അസാധാരണ കാര്യങ്ങളൊന്നുമില്ലെന്ന് ദക്ഷിണ കൊറിയ പ്രതികരിച്ചു.
ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിം ജോങ് ഉന്നിന്‍റെ ആരോഗ്യനില വഷളായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles