Thursday, May 23, 2024
spot_img

വാര്യം കുന്നൻ കൊടും ഭീകരൻ ആയിരുന്നു.. മലബാര്‍ കലാപം ഹിന്ദു വിരുദ്ധവും. സിപിഐ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്

കോഴിക്കോട്: മലബാര്‍ കലാപത്തെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ചൊല്ലി വലിയ ചര്‍ച്ചകളും ഏറ്റുമുട്ടലുകളും ഉണ്ടായത് അടുത്തിടെയാണ്. വിഷയത്തില്‍ സംഘടനയുടേതില്‍ നിന്ന് വ്യത്യസ്തമായ നിലപാടുകളുമായി രംഗത്തെത്തിയ വ്യക്തിയാണ് സിപിഐയുടെ സാംസ്കാരിക മുഖമായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ പി അഹമ്മദ്. മലബാര്‍ കലാപം ഹിന്ദു വിരുദ്ധമായിരുന്നു എന്നായിരുന്നു എപി അഹമ്മദിന്റെ വാദം. എന്നാല്‍ സിപിഐയും യുവകലാസാഹിതിയും ഇദ്ദേഹത്തിന്റെ അഭിപ്രായം തള്ളുകയും അഹമ്മദില്‍ നിന്ന് വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന അഹമ്മദ് കുറേക്കൂടി രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമ്ബതിലേറെ കലാപങ്ങളാണ് മലബാറില്‍ നടന്നത്. അതില്‍ ഭൂരിഭാഗവും മലപ്പുറത്താണ് നടന്നത്. കലാപങ്ങളില്‍ ജന്മിത്ത വിരുദ്ധമായ അംശം ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മുസ്ലീങ്ങളായ കുടിയാന്മാര്‍ ജന്മിമാരായ സവര്‍ണ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞു. ജന്മിമാര്‍ സ്വാഭാവികമായും ഭരണകൂടത്തിന്റെ സഹായം തേടി. അപ്പോള്‍ ജന്മി വിരോധം ബ്രിട്ടീഷ് വിരോധവുമായി മാറിയിട്ടുണ്ടാവാം എന്നതൊഴിച്ചാല്‍ അത് സ്വാതന്ത്ര സമര പോരാട്ടമോ കാര്‍ഷിക കലാപമോ ആയിരുന്നില്ല. മലപുറത്തുണ്ടായ ഒരു കലാപം പള്ളി പൊളിക്കലുമായി ബന്ധപ്പെട്ടുണ്ടായതായിരുന്നു. മറ്റൊന്ന് അമ്ബലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടതും. മങ്കട കലാപം പള്ളി മതിലുമായി ബന്ധപെട്ടുണ്ടായതാണ്. മമ്ബറം തങ്ങള്‍ നേരിട്ടിടപെട്ട ചേറൂര്‍ ലഹളയുടെ വിഷയം മതം മാറ്റമായിരുന്നു. മലബാര്‍ കലാപം മതവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയമായ സഹന സമരമോ, അഹിംസയെന്ന ഗാന്ധിയന്‍ മുറയോ മുസ്ലീങ്ങള്‍ക്കറിയില്ല. അവര്‍ക്കറിയാവുന്നത് അടി മാത്രമാണ്. ഇടതുപക്ഷത്തെ സംഘി ഫോബിയ ബാധിച്ച തുകൊണ്ടാണ് വാരിയം കുന്നന്നെ ഹീറോ ആയി ചിത്രീകരിക്കുന്നത്. ഒരു വിഷയത്തില്‍ ആര്‍എസ്‌എസിന് ഗുണകരമാകും എന്നതുകൊണ്ട് സത്യം മറച്ചു വെക്കുന്നത് ഇടതുപക്ഷത്തിന് ഗുണകരമല്ല. സത്യം വിളിച്ചു പറയുകയും എല്ലാ വിധ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ക്കുന്നതാണ് ഇടതു പക്ഷം. എന്നാല്‍ ഇപ്പോഴത്തെ ഇടതു നിലപാടില്‍ തനിക്ക് നിരാശയുണ്ടെന്നും എപി അഹമ്മദ് വ്യക്തമാക്കി.

ഐ എസ് തീവ്രവാദികളേക്കള്‍ ഭീകരമായ നിരവധി കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അദ്ദേഹത്തിന്റെ റൂട്ട് മാര്‍ച്ചുകള്‍ ഭീകരമായിരുന്നു. പൊലീസ് സ്റ്റേഷനുകളും ഇല്ലങ്ങളും ആക്രമിച്ചു. മോയിന്‍ കുട്ടി വൈദ്യരുടെ പടപ്പാട്ടിലൂടെയാണ് ഇദ്ദേഹം ഹീറോ ആയത്. ആലി മുസ്ല്യാര്‍ ദര്‍സ് നടത്തുന്ന പള്ളിയില്‍ റെയ്ഡ് നടന്നു. പള്ളി തകര്‍ക്കപ്പെട്ടു എന്നായിരുന്നു പുറത്തുണ്ടായ പ്രചാരണം. പ്രകോപിതരായ മുസ്ലീങ്ങള്‍ പള്ളിക്ക് മുമ്ബിലേക്ക് കൂട്ടമായി ചെന്നു. അക്രമിക്കാന്‍ വരുകയാണെന്ന് ഭയന്ന പൊലീസ് അവര്‍ക്കു നേരെ വെടിവെച്ചു. അങ്ങിനെ അതൊരു കലാപമാവുകയും കോടതിയൊക്കെ തകര്‍ക്കപ്പെടുകയും ചെയ്തു. പൊലീസുകാര്‍ പലയിടത്തേക്കായി രക്ഷപ്പെട്ടതോടെ അവിടെ ഒരു സ്വതന്ത്ര ദേശം പ്രഖ്യാപിക്കപ്പെട്ടു. പിന്നെ അതിര്‍ത്തികള്‍ വലുതാക്കാനുള്ള വാരിയം കുന്നന്റെ പടപ്പുറപ്പാടായിരുന്നു. റിട്ട. പൊലീസ് ഇന്‍സ്പെക്ടറായ ചേക്കുട്ടിയോട് വാരിയം കുന്ന നുണ്ടായിരുന്നത് വ്യക്തി വിരോധമായിരുന്നു. പിതാവിനെ നാടു കടത്തിയതും സ്വത്ത് കണ്ടു കെട്ടിയതും ചേക്കുട്ടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഭരണകൂട നിര്‍ദ്ദേശമില്ലാതെ ഒരു ഇന്‍സ്പെക്ടര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന കാര്യമൊന്നും വാരിയംകുന്നന് അറിയില്ലായിരുന്നു. കൊന്ന് തലവെട്ടി കുന്തത്തില്‍ കോര്‍ത്ത് ഭീകര മാര്‍ച്ച്‌ നടത്തി. പിന്നെ ചന്തയില്‍ കുത്തി നിര്‍ത്തി നയപ്രഖ്യാപനം നടത്തി. ഹിന്ദുക്കള്‍ സഹായിച്ചത് പേടി കൊണ്ട് മാത്രമായിരുന്നു. തന്റെ വല്യുമ്മ ഉള്‍പ്പെടെ നേരിട്ടറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞു തന്നതായും എ പി അഹമ്മദ് പറഞ്ഞു.

മലബാറിലെ എന്റെ മുസ്ലിം സഹോദരങ്ങള്‍ക്ക് എപ്പോഴാണ് ഭ്രാന്തിളകിയെന്ന് ചോദിച്ച്‌ വിലപിച്ചത് ഗാന്ധിയാണ്. അംബേദ്ക്കറും കലാപത്തെക്കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്. നിലമ്ബൂര്‍ കോവിലകത്ത് മുസ്ലിം കലാപകാരികളാല്‍ ബലാസംഗം ചെയ്യപ്പെട്ട ഹിന്ദു സ്ത്രീകളുടെ ഒത്തുചേരല്‍ വരെ നടന്നു. ഇന്ത്യാ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യത്തേതായിരുന്നു. മാധവന്‍ നായരെ വരെ മതം മാറ്റാന്‍ ശ്രമിച്ച വ്യക്തിയാണ് വാരിയം കുന്നനെന്നും അഹമ്മദ് വ്യക്തമാക്കുന്നു.
തുര്‍ക്കി ഖലീഫയായിരുന്നു വാരിയം കുന്നന്റെ റോള്‍ മോഡലെന്നും ആ ഖിലാഫത്താണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും നേരത്തെ യുവകലാസാഹിതി യുടെ എഫ് ബി ലൈവില്‍ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞതുതന്നെ ഹിന്ദുക്കള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേരുമോ എന്ന പേടികൊണ്ടാണ്. പ്രത്യക്ഷമായി വാരിയം കുന്നത്ത് താനൊരു മുസ്ലിം നേതാവാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ലക്ഷ്യത്തിലും പോരാട്ടത്തിലും അവരത് കാണിച്ചിരുന്നു. മുഗളന്മാര്‍ ഹിന്ദുക്കളോട് നയപരമായാണ് പെരുമാറിയിരുന്നത്. അവര്‍ ന്യൂനപക്ഷമായിരുന്നതുകൊണ്ടാണത്. മലബാറില്‍ ഹിന്ദുക്കള്‍ക്കൊപ്പമെന്ന് വരുത്താന്‍ ശ്രമിച്ചത് ഹിന്ദുക്കള്‍ ബ്രിട്ടീഷ് ചേരിയില്‍ പോയി തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന ഭയം കൊണ്ട് മാത്രമാണ്. ജയിച്ചാല്‍ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ കഴിയും.. അഥവാ തോറ്റാല്‍ വീരസ്വര്‍ഗം കിട്ടുമെന്ന് വിശ്വസിച്ചിരുന്ന പാവപ്പെട്ട മുസ്ലീങ്ങളെയാണ് കലാപത്തില്‍ കണ്ണിചേര്‍ത്തതെന്നും എ പി അഹമ്മദ് നേരത്തെ പറഞ്ഞിരുന്നു

Related Articles

Latest Articles