Sunday, October 11, 2026

വിദേശത്ത് ജോലിയുണ്ടായിരുന്ന യുവതി ബാങ്കിലെത്തി, ജീവനക്കാർ ബാങ്ക് പൂട്ടി ഓടി

ആലപ്പുഴ: വിദേശത്ത് ജോലിയുണ്ടായിരുന്ന യുവതി ബാങ്കിലെത്തിയതിനെ തുടര്‍ന്ന് ബാങ്ക് അടച്ചു. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലാണ് സംഭവം. എരമല്ലൂരിലെ കോര്‍പ്പറേഷന്‍ ബാങ്ക് ശാഖയിലാണ് യുവതി എത്തിയത്.ബ്രിട്ടനിലായിരുന്നു ഇവർക്ക് ജോലി .

വിവരം അറിഞ്ഞ ബാങ്ക് ജീവനക്കാര്‍ ‘കൊറോണഭീതി’യിലായി. തുടര്‍ന്ന് ബാങ്ക് അടച്ചിട്ടു. പട്ടണക്കാട് സ്വദേശിനി എത്തിയപ്പോള്‍ മാനേജര്‍ ഉള്‍പ്പെടെ ആറുജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.

യുവതി എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരും ബാങ്കിലെത്തി. ജീവനക്കാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇത്തരത്തിലുള്ള സമാന സംഭവങ്ങൾ കേരളത്തിന്റെ പല ജില്ലകളിലും കഴിഞ്ഞ ആഴ്ചകളിലായി ഉണ്ടായി .

Related Articles

Latest Articles