ദില്ലി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കഴിഞ്ഞ ദിവസം നടന്ന ഉന്നതതല അവലോകന യോഗത്തിൽ രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ സംവിധാനം കൂട്ടാൻ തീരുമാനമായിട്ടുണ്ട്.
സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ കൊച്ചിയുള്‍പ്പടെ 11 കേന്ദ്രങ്ങള്‍ പുതുതായി തുറക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു . രാജ്യത്ത് എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശിച്ചു. എല്ലാ സ്കൂളുകളും സർവ്വകലാശാലകളും അടക്കാനും നിർദ്ദേശമുണ്ട്.

