Wednesday, May 29, 2024
spot_img

വിദേശ വിനോദ സഞ്ചാരികൾ മടങ്ങുന്നു

തിരുവനന്തപുരം: യുറോപ്യൻ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ കേരളത്തില്‍ നിന്ന്​ മടങ്ങുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്​ പ്രത്യേക വിമാനത്തതിലാണ്​ ഇവര്‍ തിരികെ മടങ്ങുക. 232 വിദേശപൗരന്‍മാരാണ് തിരികെ പോകുന്നത്.

കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിദേശപൗരന്‍മാരെ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത്​ എത്തിച്ചിരുന്നു. കോവിഡ്​ 19 വൈറസ്​ ബാധയെ തുടര്‍ന്ന്​ നിരവധി വിദേശപൗരന്‍മാര്‍ കേരളത്തില്‍ കുടുങ്ങിയിരുന്നു.

അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്ക്​ ലോക്​ഡൗണ്‍ തീരുന്ന ഏപ്രില്‍ 14 വരെ നിരോധനമുണ്ടെങ്കിലും കാര്‍ഗോ വിമാനങ്ങള്‍ക്കും പ്രത്യേക വിമാനത്തിനും അനുമതിയുണ്ട്​. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വ്യോമഗതാഗതം തടസ്സപ്പെട്ടത് മൂലമാണ് ഇവർ ഇന്ത്യയിൽ കുടുങ്ങിയത്.

Related Articles

Latest Articles