Monday, October 19, 2026

കണ്ണീരുണങ്ങാതെ സിഖ് ജനത: കാബൂളിൽ വീണ്ടും ഭീകര താണ്ഡവം; സ്ഥോടനം

അഫ്ഗാനിസ്ഥാൻ: കാബൂളിൽ ഐ എസ് ഭീകരർ നടത്തിയ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകൾക്കിടയിലും സ്ഫോടനം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാനിലെ സിഖ് ന്യൂനപക്ഷ സമുദായത്തിൽപെട്ട 25 പേരുടെ ശവസംസ്കാര ശുശ്രൂഷകൾ നടക്കവെയാണ് ശ്മശാനത്തിന്റെ ഗേറ്റിനടുത്ത് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ആർക്കും പരിക്കില്ലെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് മലയാളിയായ ഐ എസ് തീവ്രവാദിയുടെ നേതൃത്വത്തിൽ കാബൂളിലെ പഴയ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിഖ് ഗുരുദ്വാരയ്ക്ക് നേരെആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ 6 വയസുള്ള ഒരു കുട്ടി ഉൾപ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. ഇവർ 80 ഓളം സിഖുകാരെ മണിക്കൂറുകളോളം ബന്ദികളാക്കി. ആക്രമണം നടക്കുമ്പോൾ 150ലേറെ ആളുകൾ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. എസ്‌ഐടിഇ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് താലിബാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles