Monday, May 20, 2024
spot_img

വീട്ടിലിരുന്നാൽ മതി, റേഷൻ സാധനങ്ങൾ വീട്ടിലെത്തും

തിരുവനന്തപുരം: റേഷന്‍ വസ്തുക്കള്‍, കുടുംബശ്രീ വഴി വീടുകളില്‍ നേരിട്ടെത്തിക്കാൻ പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. അയല്‍ക്കൂട്ടതലത്തില്‍സൗജന്യഭക്ഷ്യധാന്യങ്ങള്‍ വീടുകളിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകും. ഇതിനായി ഒരുവീടും ഒഴിവാക്കാതെ മുഴുവന്‍ റേഷന്‍ കാര്‍ഡും ശേഖരിക്കും. ഒന്നോരണ്ടോപേര്‍ കടകളിലെത്തി ഭക്ഷ്യധാന്യം സമാഹരിച്ച്‌ നല്‍കും. കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ രശീത് റേഷന്‍കട ഉടമയ്ക്ക് കൈമാറിയ ശേഷം പകര്‍പ്പ് അയല്‍ക്കൂട്ടത്തില്‍ സൂക്ഷിക്കും. ഭക്ഷ്യധാന്യം കൊണ്ടുവരാനുള്ള യാത്രക്കൂലി അതത് വീടുകള്‍ നല്‍കണം.

അതേസമയം റേഷന്‍ കാര്‍ഡുടമകള്‍ക്ക് കടകളില്‍ നേരിട്ടെത്തി വാങ്ങാം.

Related Articles

Latest Articles