Wednesday, October 14, 2026

സൗജന്യ റേഷൻ വിതരണം ആരംഭിച്ചു

കൊച്ചി: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിച്ചു. റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ചാണ് റേഷന്‍ വിതരണം ചെയ്യുന്നത്. പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് ഇന്ന് റേഷന്‍ വാങ്ങാം.

മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്‌എച്ച്‌) വിഭാഗം കാര്‍ഡുകള്‍ക്ക് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും നീല (എന്‍പിഎസ്), വെള്ള (എന്‍പിഎന്‍എസ്) കാര്‍ഡുടമകള്‍ക്ക് ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് 5 മണി വരെയുളള സമയത്തുമാണ് റേഷന്‍ വിതരണം നടത്തുന്നത്. കടയില്‍ എത്താനാകാത്തവര്‍ക്കു സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ കടയുടമ ക്രമീകരണമുണ്ടാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോയും പിങ്ക് കാര്‍ഡിലുള്ള ഒരു അംഗത്തിന് 5 കിലോ വീതവുമായിരിക്കും ലഭിക്കുക. വെള്ള, നീല കാര്‍ഡുകള്‍: 15 കിലോ അരി ലഭിക്കും

Related Articles

Latest Articles