Friday, May 17, 2024
spot_img

വീണ്ടും ഡിജിറ്റൽ സ്‌ട്രൈക്ക് ? പബ്ജിയുൾപ്പെടെ 275 ചൈനീസ് ആപ്പുകൾ നിരോധിക്കുമെന്ന് സൂചന

ദില്ലി: രാജ്യത്ത് ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ വീണ്ടുമൊരു
ഡിജിറ്റൽ സ്‌ട്രൈക്കിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നതായി സൂചന . ദേശീയ സുരക്ഷയും ഡേറ്റാ ചോർച്ചയും മുൻനിർത്തി പബ്ജി യുൾപ്പെടെ 275 ആപ്പുകൾ നിരോധിക്കാൻ പുറപ്പെടുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

Pubg, Zili, Ali Express, Ludo World തുടങ്ങി ഇന്ത്യയിൽ ഏറെ ഉപയോഗത്തിലുള്ള പല ആപ്പുകളും രണ്ടാം ഘട്ട ഡിജിറ്റൽ സ്ട്രൈക്കിൽ നിരോധിക്കപ്പെട്ടേക്കും. ചൈനീസ് ആപ്പുകൾ കൂടാതെ ചൈനീസ് കമ്പനികളുടെ നിക്ഷേപമുള്ള ആപ്പുകളും നിരോധിക്കും.

അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടിയിലേക്ക് ഇന്ത്യയും നീങ്ങുന്നത് എന്നാണ് സൂചന. രാജ്യത്തെ പൗരൻമാരുടെ വ്യക്തി​ഗതവിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ ഐടി നിയമങ്ങൾ പരിഷ്കരിക്കുന്ന നടപടികൾ ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണെന്ന് കേന്ദ്രസ‍ർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു.

Related Articles

Latest Articles