Monday, November 9, 2026

കേരളത്തിലും കര്‍ണാടകയിലും ഐസിസ് സാന്നിദ്ധ്യമെന്ന യു.എന്‍ റിപ്പോര്‍ട്ട്;നടപടിയുമായി കർണാടക; അന്വേഷണ റിപ്പോർട്ടിന് ഉത്തരവ്

ബംഗളൂരു: കേരളത്തിലും കർണാടകത്തിലും ഐസിസ് സാന്നിദ്ധ്യമെന്ന യു.എന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഡി.ജി.പി പ്രവീണ്‍ സൂദിന് നിര്‍ദേശം നല്‍കി.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള150 മുതല്‍ 200 വരെ അല്‍ ക്വ ഇദ ഭീകരര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉണ്ട്. ഇവരെ ഉപയോഗിച്ച്‌ ഈ മേഖലയില്‍ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതേ തുടർന്ന്, സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും ,വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് ജനറല്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ ആഭ്യന്തരമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു.

സംശയം തോന്നുന്ന ആളുകളുടെയും, അവരുടെ അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായും അയല്‍ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ ബംഗളൂരുവിലേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles