Sunday, October 4, 2026

വെല്ലുവിളികളിൽ തളരാതെ,തയ്യൽചക്രം തിരിയുന്നു, സമൂഹത്തിനായി

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തിൽ പങ്കാളിയാകാൻ മാസക് നിർമ്മാണത്തിന് സ്വയം തയ്യാറായി ഭിന്നശേഷിക്കാരിയായ രാജി. തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുടെയും രാധാകൃഷ്ണന്‍ ഉണ്ണിയുടെയും മകളാണ് രാജി രാധാകൃഷ്ണൻ.ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന രാജി തന്റെ അമ്മയില്‍ നിന്നുമാണ് തയ്യല്‍ കണ്ടുപഠിച്ചത്.

ഇതിനോടകം രാജി ആയിരക്കണക്കിന് മാസ്‌കുകള്‍ വീട്ടില്‍ സ്വയം നിര്‍മ്മിച്ച് പോലീസുകാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം ചെയ്തു.ഇനിയും മാസ്‌കുകള്‍ നിര്‍മ്മിച്ച് സൗജന്യമായി ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനും തയ്യാറെടുപ്പിലാണ് രാജി .

കോവിഡ് കാലത്ത് എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് മാസ്‌ക് നിര്‍മ്മാണത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു രാജി.
സ്വന്തമായി തയ്യാറാക്കിയ മാസ്‌കുകളുമായി രാജി, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കാണുകയും അത് കൈമാറുകയും ചെയ്തു. രാജിയുടെ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വീട്ടിലിരിക്കുന്ന രാജിയെപ്പോലുള്ള തയ്യലറിയാവുന്നവര്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാസ്‌ക് നിര്‍മ്മാണവുമായി മുന്നോട്ട് വരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Articles

Latest Articles