പത്തനംതിട്ട: ബിവറേജിന് മുന്നില്‍ മണിക്കൂറുകളോളം വരി നിന്ന് മദ്യം വാങ്ങി വരുന്നവരെ പുറത്ത് വേഷം മാറി നിന്നുകൊണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതി.മാത്രമല്ല, ഇവരുടെ പക്കലുള്ള മദ്യക്കുപ്പികള്‍ വാങ്ങിവയ്ക്കുകയും ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നു.മൂന്നു ലിറ്റര്‍ മദ്യംവരെ ഒരു സമയം ഒരാള്‍ക്ക് വാങ്ങാമെന്നിരിക്കെയാണ് ഇത്.ബില്ല് കാണിച്ചാലും രക്ഷയില്ലെന്നാണ് ഇവിടുത്തെ സ്ഥിതി.
അനുവദിക്കപ്പെട്ട മൂന്നു ലിറ്റര്‍ മദ്യം ആറ് അരലിറ്ററായി വാങ്ങുന്നവരെയാണ് ഇങ്ങനെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതലായും പിടികൂടുന്നത്.ഇത് ബ്ലാക്കില്‍ വില്‍ക്കാന്‍ വേണ്ടിയാണെന്നാണ് അവരുടെ ഭാഷ്യം.ഏന്നാല്‍ കേസുകളിലെ തങ്ങളുടെ ‘മാസക്വോട്ട’ തികയ്ക്കാനാണ് ഇതെന്നാണ് നാട്ടുകാരുടെ ആരോപണം.
എന്തായാലും വരി നിന്ന് നിയമപരമായി അനുവദിക്കപ്പെട്ട മദ്യം വാങ്ങി വരുന്നവരെ ബിവറേജുകളുടെ മുമ്ബില്‍ തന്നെ ക്രിമിനലുകളെ പിടികൂടുന്നുതുപോലെ വേഷം മാറി നിന്ന് പിടിക്കുന്നതും എക്സൈസ് ഓഫീസുകളില്‍ കൊണ്ടുപോയി ഉപദ്രവിക്കുന്നതും കേസ് എടുക്കുന്നതിനും ഒന്നും ഒരു ന്യായീകരണവുമില്ല.ഇനി ബ്ലാക്കില്‍ വില്‍ക്കാനാണെങ്കില്‍ തന്നെ വില്‍ക്കുന്ന സമയത്ത് അത്തരക്കാരെ കൈയോടെ പിടികൂടുകയുമാണ് ചെയ്യേണ്ടത്.
അവധികളും ആഘോഷങ്ങളുമൊക്കെ മുന്നില്‍ക്കണ്ടാണ് ആളുകളില്‍ പലരും ഒന്നിച്ചു മൂന്നു ലിറ്റര്‍-അതിനി ആറ് അരലിറ്ററായാണെങ്കില്‍ക്കൂടി ഇങ്ങനെ വാങ്ങുന്നത്. കാരണം ഈ സമയങ്ങളില്‍ ബിവറേജസിന് മുന്നില്‍ നീണ്ട വരിയാകും എപ്പോഴുമുണ്ടാവുക. അവരെ പിടികൂടുന്നതിനോ കേസ് എടുക്കുന്നതിനോ എക്സൈസിന് അധികാരമില്ല.ബില്ലോടു കൂടിയാണ് അവര്‍ മദ്യം വാങ്ങുന്നതെന്നിരിക്കെ പ്രത്യേകിച്ചും.
വാഹനങ്ങളില്‍ സഞ്ചരിക്കുമ്ബോള്‍ അളവില്‍ കൂടുതല്‍ മദ്യം ആ വാഹനത്തില്‍ ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാം.വാഹനവും പിടിച്ചെടുക്കാം ഇല്ലെങ്കില്‍ ബ്ലാക്കില്‍ വില്‍ക്കുമ്ബോള്‍ അറസ്റ്റ് ചെയ്യണം.അല്ലാതെ കാടടച്ചു വെടിവയ്ക്കരുതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കേരളത്തിലെ പല ബിവറേജുകളുടെ മുന്നിലും ഇതാണ് പതിവ് കാഴ്ചയെങ്കിലും പത്തനംതിട്ട എസിപി ഓഫീസിനടുത്തുള്ള ബിവറേജിലും റാന്നിയിലെ ബിവറേജിനു മുന്നിലുമാണ് ഇത്തരത്തില്‍ എക്സൈസുകാരുടെ ശല്യം കൂടുതലായി കാണപ്പെടുന്നത്. ഇങ്ങനെ ഒരു ദിവസം പലരില്‍ നിന്നായി പിടികൂടുന്ന മദ്യക്കുപ്പികള്‍ ഒക്കെ എവിടേക്ക് പോകുന്നുവെന്ന് ആര്‍ക്കും അറിയുകയുമില്ല.സാധാരണക്കാരേക്കാള്‍ വലിയ ബ്ലാക്ക് വില്‍പ്പനക്കാരായി എക്സൈസ് സംഘം മാറുന്നു എന്നാണ് പരക്കെയുള്ള ആക്ഷേപം.

