Friday, May 17, 2024
spot_img

വ്യത്യസ്ത നിറങ്ങളിലും പുത്തൻഫീച്ചറുകളുമായി 2020 സുസുക്കിസ്വിഷ് 125

പ്രശസ്ത ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി 2020 സ്വിഷ് 125 തായ്‌വാനില്‍ അവതരിപ്പിച്ചു . 125 സിസി ഓട്ടോമാറ്റിക് സ്കൂട്ടറായ 2020 സ്വിഷ് 125 ഒരു പറ്റം പുതിയ സവിശേഷതകളുമായിട്ടാണ് അവതരിച്ചിരിക്കുന്നത് . ഒപ്പം തന്നെ വ്യത്യസ്ത നിറങ്ങളിലും ഇത് ലഭ്യമാണ്

ബ്ലൂ / സില്‍വര്‍, ബ്ലൂ അലോയ് വീലുകള്‍, ഓഫ്-വൈറ്റ് ബ്ലാക്ക് അലോയ് വീലുകള്‍, റെഡ് / ബ്ലാക്ക് റെഡ് അലോയ് വീല്‍ കളര്‍ എന്നിവയിലാണ് ഇപ്പോൾ ഈ ഇരുചക്ര വാഹനം ലഭ്യമാവുന്നത് . മുൻപുള്ള മോഡലില്‍ നിന്നുള്ള ബ്ലൂ, ബ്ലാക്ക് കളര്‍ കോമ്പിനേഷനുകൾക്ക് പുറമെയാണിത് . ഇതിൽ ഓറഞ്ച് ബാക്ക് ലൈറ്റിംഗുള്ള പൂര്‍ണ ഡിജിറ്റല്‍ ഉപകരണ ക്ലസ്റ്ററാണ് ഒരുങ്ങുന്നത്. സ്പീഡ്, മൈലേജ്, ഫ്യുവല്‍ ഗേജ്, ക്ലോക്ക്, എഞ്ചിന്‍ ഓയില്‍ മാറ്റ ഓര്‍മ്മപ്പെടുത്തല്‍ എന്നിവയും അതിലേറെ വിവരങ്ങളും ഇത് പ്രദര്‍ശിപ്പിക്കുന്നു.

ഡ്യുവല്‍ ത്രോട്ടില്‍ കേബിളുകള്‍ കൊണ്ടാണ് 2020 ലെ സുസുക്കി സ്വിഷ് 125 സജ്ജീകരിച്ചിരിക്കുന്നത് , ഇത് ത്രോട്ടില്‍ പ്രതികരണം മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള യാത്ര സുഖുമമാക്കുകയും ചെയ്യുമെന്നാണ് സൂചന.

ഇതിനുപുറമേ , സുസുക്കി ഈസി സ്റ്റാര്‍ട്ട് സിസ്റ്റവും സ്കൂട്ടറിലുണ്ട്. വലിയ അണ്ടര്‍ സീറ്റ് സംഭരണം, ആന്റി-സ്‌കിഡ് ഫ്ലോര്‍ബോര്‍ഡ്, സ്‌പോര്‍ട്ടി പില്യണ്‍ ഗ്രാബ് റെയില്‍, റാം എയര്‍ ഇന്‍റ്റേക്ക്, ക്രമീകരിക്കാവുന്ന പിന്‍ സസ്‌പെന്‍ഷന്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ 7000 rpm-ല്‍ പരമാവധി 9.4 bhp പവറും 6000 rpm-ല്‍ 10 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും.

Related Articles

Latest Articles