Friday, June 14, 2024
spot_img

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ലെന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. രശ്മിക മന്ദാനയുടെ പോസ്റ്റ് റീ ട്വീറ്റ് ചെയ്താണ് പ്രധാനമന്ത്രി മറുപടി അറിയിച്ചത്.

മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് നിരന്തരം യാത്ര ചെയ്യാറുണ്ടെന്നും, അടൽ സേതു പാലം വന്നതോടെ യാത്രയിലുണ്ടായ മാറ്റത്തെ ചൂണ്ടിക്കാട്ടിയുമായിരുന്നു രശ്മിക മന്ദാനയുടെ പോസ്റ്റ്. മുംബൈയേയും നവി മുംബൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അടൽ സേതു പാലം വന്നതോടെ രണ്ട് മണിക്കൂർ വേണ്ടി വരുന്ന യാത്രയുടെ സമയം 20 മിനിറ്റായി ചുരുങ്ങി. ഗതാഗത മേഖലയിൽ ഇത് ഒരു സമ്പൂർണമാറ്റമാണ് വരുത്തിയത്. പല നഗരങ്ങളിലേക്കുമുളള യാത്ര അനായാസമാക്കാൻ ഇതിലൂടെ കഴിഞ്ഞു. അതിനാൽ നിങ്ങൾ വികസനത്തിനായി വോട്ട് ചെയ്യണമെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രധാനമന്ത്രി മറുപടിയും നൽകിയിരുന്നു.

Related Articles

Latest Articles