Friday, October 23, 2026

ശക്തമായ തിരയെ തുടർന്ന് കട്ടമരം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; രണ്ട് പേർ രക്ഷപ്പെട്ടു

കൊല്ലം : ജില്ലയിൽ ശക്തമായ തിരയെ തുടർന്ന് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി. പരവൂർ തെക്കുംഭാഗം സ്വദേശികളായ സക്കറിയ (50), ഇസുദ്ധീൻ (50) എന്നിവരെയാണ് കാണാതായത്. പരവൂർ തെക്കുഭാഗം പരക്കട പള്ളിക്കു സമീപം പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. രണ്ട് കട്ടമരങ്ങളിലായി നാല് മത്സ്യത്തൊഴിലാളികളാണ് മീൻപിടിക്കാൻ പോയത്. ഇതിൽ രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.

Related Articles

Latest Articles