Saturday, June 1, 2024
spot_img

ശബരിമല ത്രിവേണി മുങ്ങുന്നു, 2018ലേതിന് സമാനമായ അവസ്ഥ:ചിത്രങ്ങളും വിഡിയോയും കാണാം

പത്തനംതിട്ട : പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു. 2018 -ന് സമാനമായിട്ടാണ് വീണ്ടും ജലനിരപ്പ് ഉയരുന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ പമ്പാ നദിയില്‍ ജലനിരപ്പ് പൊടുന്നനെ ഉയര്‍ന്നിരുന്നു. വനത്തില്‍ ഉരുള്‍പൊട്ടിയതാണോ കുത്തൊഴിക്കിന് കാരണമെന്ന് വ്യക്തമല്ല. ശബരിമല പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് പടിക്കെട്ട് മുങ്ങിയാവസ്ഥയാണ്.

ആഗസ്റ്റ് 9 ന് ശബരിമലയിൽ നിറപുത്തരി നടക്കാനിരിക്കെയാണ്‌ പമ്പയിലും ത്രിവേണിയിലും ജലനിരപ്പ് അതിതീവ്രമായ ഉയരുന്നത്.

2018 -ൽ അതിസാഹസികമായിട്ടാണ് രണ്ടു യുവാക്കൾ നിറപുത്തരിയ്ക്കുള്ള നെൽക്കതിർ എത്തിച്ചത്. ഇത്തവണയും അതേ കണക്കിലാണ് ജലനിരപ്പ് ഉയർന്ന് വരുന്നത്.

Related Articles

Latest Articles