Tuesday, May 14, 2024
spot_img

ശല്യങ്ങൾ… പാകിസ്ഥാനിൽ നിന്ന് വെട്ടുകിളികളുമെത്തുന്നു

ദില്ലി: തലസ്ഥാന നഗരിയില്‍ വെട്ടുക്കിളി ആക്രമണം. ദില്ലിയുടെ അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമില്‍ ഇന്ന് രാവി ലെയോടെയാണ് വെട്ടുക്കിളികള്‍ കൂട്ടമായി ആകാശം നിറഞ്ഞത്.തുടര്‍ന്ന് തെക്കന്‍ ദില്ലിയിലെ ഛത്തര്‍പൂരിലെ പാടശേഖരങ്ങളിലേയ്ക്കും വെട്ടുക്കിളികള്‍ ഇരച്ചെത്തുകയായിരുന്നു.

അതിര്‍ത്തി പ്രദേശത്തേയ്ക്ക് ആയിരക്കണക്കിന് വെട്ടുക്കിളികള്‍ എത്തിയതോടെ ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിപ്പിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ദില്ലിയിയില്‍ തെക്കന്‍- പടിഞ്ഞാറന്‍ ജില്ലകളില്‍ അതീവ ജാഗ്രത നിറദേശമാണ് നല്‍കിയിരിക്കുന്നത്. തെക്കന്‍ ദില്ലിയിലെ അസോല ഭാട്ടി പ്രദേശത്തും വട്ടുക്കിളികള്‍ എത്തിയതായി അധകൃതര്‍ വ്യക്തമാക്കി. വെട്ടുക്കിളി ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജില്ലാ മജിസ്ട്രറ്റ്‌സിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും വിശദമായ അറിയിപ്പ് നല്‍കാന്‍ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നെത്തുന്ന വെട്ടുക്കിളി കൂട്ടം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ വിള നാശമാണ് വരുത്തുന്നത്.

Related Articles

Latest Articles