പാലക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങൾ തുടര്‍ക്കഥയാവുന്നു. അട്ടപ്പാടി വെള്ളകുളം ഊരിലെ ഏഴുദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത് . കുട്ടിക്ക് ജനിച്ചപ്പോള്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അട്ടപ്പാടിയില്‍ ഈ വർഷം മരിക്കുന്ന അഞ്ചാമത്തെ നവജാതശിശു ആണിത്.
ശിശുമരണങ്ങള്‍ കൂടിവരികയാണ്.
2014ല്‍ 15ഉം, 15ല്‍ 14ഉം 16ല്‍ എട്ടും ശിശുക്കള്‍ മരിച്ചു. 2012-13 കാലയളവില്‍ മാത്രം 72 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. അട്ടപ്പാടിയിലെ ശിശുമരണം ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ സർക്കാർ സംവിധാനങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നുള്ളതിന്റെ തെളിവുംകൂടിയാണിത്. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

