Thursday, May 16, 2024
spot_img

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ശ്രീകോവിൽ സ്വർണ്ണം പൂശുന്നു; പണി ഉടൻ ആരംഭിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ

തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ സ്വര്‍ണം പൂശുന്ന ജോലി ഉടനാരംഭിക്കാനാവുമെന്ന് ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി.രതീശന്‍. സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി നിലവില്‍വരുന്നതിനെ തുടർന്നു ഉടൻ സ്ഥാനം ഒഴിയുമെന്നും വി.രതീശന്‍ പറ‍ഞ്ഞു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണം പൂശാന്‍ ഇതുവരെ ഏഴരകിലോസ്വര്‍ണം ലഭിച്ചതായി അദ്ദേഹൻ അറിയിച്ചു. ഇനി പത്ത് കിലോ കൂടി പ്രതീക്ഷിക്കുന്നുണ്ട്. സ്വര്‍ണം പൂശുന്നതിനുള്ള ജോലികള്‍ ഉടന്‍ ആരംഭിക്കണം.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പുതിയ ഭരണസമിതി അധികാരം ഏല്‍ക്കുന്നതിനാല്‍ സ്ഥാനം ഒഴിയുകയാണെന്നും വി.രതീശന്‍ അറിയിച്ചു. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണം, ഭരണ നിര്‍വഹണം എന്നിവ തൃപ്തികരമാണ്. ക്ഷേത്രത്തിന് സമീപം പുതിയ ഗോശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെയുള്ള ഗോശാലയില്‍ ഇപ്പോള്‍ 12 പശുക്കളുണ്ട്. ഗോശാലയുടെ പ്രവര്‍ത്തനം വിപുലമാക്കാനാണ് ക്ഷേത്രത്തിന്‍റെ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles