Wednesday, May 15, 2024
spot_img

സംസ്ഥാനത്ത് ആറു പേർക്ക് കൂടി കോവിഡ്, എൻട്രൻസ് പരീക്ഷ മാറ്റി

തിരുവനന്തപുരം: ​സംസ്ഥാനത്ത്​ ഇന്ന്​ ആറ്​ പേര്‍ക്ക്​ ​കൂടി കോവിഡ്​ 19 വൈറസ്​​ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത്​ രണ്ട്​ പേര്‍ക്കും കൊല്ലം, ​പാലക്കാട്​, കാസര്‍കോഡ്​, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ​ഓരോരുത്തര്‍ക്കുമാണ്​ രോഗം സ്ഥിരീകരിച്ചത്​. 165 പേരെ ഇന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 670 പേരാണ്​ ആശുപത്രിയില്‍ ആകെ ചികില്‍സയിലുള്ളത്​. 1,34,377 പേരാണ്​ നിരീക്ഷണത്തില്‍ തുടരുന്നത്​. കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ സംസ്ഥാനത്തെ എന്‍ട്രന്‍സ്​ പരീക്ഷ മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരെ ഏത്തമിടിപ്പിച്ച യതീഷ്​ ചന്ദ്രയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്​ തേടിയിട്ടുണ്ട്​. സര്‍വീസ്​ പെന്‍ഷന്‍ ഏപ്രില്‍ രണ്ട്​ മുതല്‍ വിതരണം ചെയ്യും. ട്രഷറികള്‍ ഒൻപത് മണി മുതല്‍ അഞ്ച്​ മണി വരെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യാസക്​തിയുള്ളവര്‍ക്ക്​ ഡോക്​ടറുടെ കുറപ്പടിയുണ്ടെങ്കില്‍ മദ്യം ലഭ്യമാക്കും. കൂടാതെ ,സംസ്ഥാനത്ത്​ കോവിഡി​​​​​​​ൻ്റെ സമൂഹവ്യാപനമുണ്ടോയെന്ന്​ മനസിലാക്കാന്‍ റാപ്പിഡ്​ ടെസ്​റ്റ്​ നടത്തും. കമ്യൂണിറ്റി കിച്ചനുകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത്​ കര്‍ശനമായി തടയും. 1059 കമ്യൂണിറ്റി കിച്ചനുകളാണ്​ സംസ്ഥാനത്ത്​ പ്രവര്‍ത്തിക്കുന്നത്​. ബാക്കിയുള്ളവ നാളെയോടെ പ്രവര്‍ത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്ന്​ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിക്കാനുള്ള നടപടികളാണ്​ സ്വീകരിക്കുന്നത്​. അന്യസംസ്ഥാനങ്ങളിലെ മൊത്ത കച്ചവടക്കാരില്‍ നിന്ന്​ ഭക്ഷ്യധാന്യം ശേഖരിക്കാനുള്ള നടപടി സ്വീകരിക്കും. മാസ്​കുകള്‍ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. അന്തര്‍ സംസ്ഥാനങ്ങളിലെ ചരക്ക്​ ഗതാഗതത്തിലെ തടസങ്ങള്‍ നീക്കാന്‍ ഉന്നതല സമിതിയെ നിയോഗിച്ചുവെന്നും പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടകുമായി ബന്ധപ്പെട്ട പ്രശ്​നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ചീഫ്​ സെക്രട്ടറി ടോം ജോസ്​ നിരവധി തവണ കര്‍ണാട ചീഫ്​ സെക്രട്ടറിയുമായി സംസാരിച്ചുവെങ്കിലും പരിഹാരമായില്ല. കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്ന്​ വൈകുന്നേരത്തോടെ പ്രശ്​നം പരിഹരിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

Related Articles

Latest Articles