Sunday, October 4, 2026

കലി തുള്ളി നർമ്മദ ! കാണാതായ എഴംഗ സംഘത്തിനായുള്ള തിരച്ചിൽ ദുഷ്കരമാകുന്നു; കൂടുതൽ ദൗത്യ സംഘങ്ങൾ അപകടസ്ഥലത്തേക്ക്

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ പൊയ്ച്ച ഭാഗത്ത് കുളിക്കാനിറങ്ങിയ എട്ടംഗ സംഘമാണ് അപകടത്തിൽപെട്ടത്. സംഘത്തിൽ ഒരാളെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട് . സംഘം അപകടത്തിൽപ്പെട്ടത് നർമ്മദ നദിയുടെ ഒഴുക്കുള്ള ഭാഗത്തായതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമാണെന്നാണ് വിവരം.

കാണാതായവരിൽ ആറു പേരും 15 വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ്. ഭരത് ബദാലിയ (45), അർണവ് ബദാലിയ, മിത്രാക്ഷ ബദാലിയ(15), വ്രാജ് ബദാലിയ(11), ആര്യൻ ജിഞ്ജല(7), ഭാർഗവ് ഹാദിയ(15), ഭവേഷ് ഹാദിയ( 15) എന്നിവരെയാണ് കാണാതായത്. സൂറത്തിൽ നിന്നും കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനത്തിനായി എത്തിയവരാണ് അപകടത്തിൽ പെട്ടത്. സൂറത്തിൽ നിന്നും വാഡോദരയിൽ നിന്നും കൂടുതൽ ദൗത്യ സംഘങ്ങൾ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്

Related Articles

Latest Articles