തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാലുപേര്‍ക്കും മലപ്പുറം സ്വദേശികളായ രണ്ടു പേര്‍ക്കും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും വന്നതാണ്.
സംസ്ഥാനത്ത് 357 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 258 പേര് നിലവില്‍ ചികിത്സയിലാണ്. ഇന്ന് 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് 1,36,195 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,35,472 പേര് വീടുകളിലും 723 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 12,710 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ 11,469 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന് രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 69 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനവും 20ന് താഴെയുള്ളവര്‍ 6.9 ശതമാനവുമാണ്.കോവിഡ് പരിശോധനകള്‍ക്കായി നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

