Thursday, May 2, 2024
spot_img

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ മരിച്ച വ്യക്തിയുടെ ഫലം പോസിറ്റീവ്

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന ഉസ്സന്‍കുട്ടി ഇന്നലെ രാത്രി മരിച്ചിരുന്നു. പരിശോധനാ ഫലം പോസിറ്റീവാണ്.

ഈ മാസം ഒന്‍പതിനാണ് അദ്ദേഹം നാട്ടിലെത്തിയത്. പനിയും, വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് പത്താം തിയതിയാണ് ഉസ്സന്‍ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗവും, രക്തസമ്മര്‍ദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

Related Articles

Latest Articles