തിരുവനന്തപുരം : സ്പ്രിങ്ക്ളര്‍ ഇടപാട് കോവിഡിന്റെ മറവിൽ നടക്കുന്ന അഴിമതിയെന്ന് ആരോപണവുമായി പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍വര്‍ വിലാസം തിരുത്തിയിട്ട് കാര്യമില്ല. എല്ലാ വിവരങ്ങളും പോവുന്നത് കമ്പനിയുടെ സര്‍വറിലേക്കാണെന്നും രമേശ് ചെന്നിത്തല.
സംസ്ഥാനത്തെ 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ കമ്പനിക്കു ചോർത്തി. കോവിഡ് കാലത്തിനു ശേഷം ഫീസ് നൽകണമെന്ന് കരാറിൽ പറയുന്നുണ്ട്. അതിനാൽ സൗജന്യ സേവനമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

