Thursday, October 22, 2026

സ്വർണ്ണക്കടത്ത് കേസ് : അന്വേഷണം യു എ ഇയിലേക്കോ? എൻ ഐ എ യാത്ര അനുമതിയതായി സൂചന

ദില്ലി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്ക് . എൻ ഐ എ സംഘം യു എ ഇ യിലേക്ക് പോകും. ഇക്കാര്യത്തിൽ ഇന്ത്യ യുഎഇ സർക്കാരിൻറെ അനുമതി തേടുമെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം.

അതേ സമയം കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ കൊച്ചിയിലെ എന്‍ ഐഎ കോടതി ഇന്ന് വാദം കേൾക്കും. കേസില്‍ യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകൾ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം. ഇതിനിടെ കേസില്‍ തീവ്രവാദ ബന്ധം ചുമത്തിയ മുവാറ്റുപുഴ സ്വദേശിയായ മുഹമ്മദലിയെ കഴിഞ്ഞ ദിവസം എൻഐ എ അറസ്റ്റ് ചെയ്തിരുന്നു.ടി കെ റമീസ് വഴി ഇയാള്‍ സ്വർണ്ണം കടത്തിയെന്നും അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ 24 ആം പ്രതിയായിരുന്നു ഇയാളെന്നും എന്‍ ഐഎ പറയുന്നു.

Related Articles

Latest Articles