Sunday, November 8, 2026

സ്വർണ്ണക്കടത്ത് കേസ് : സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ എൻ ഐ എ പരിശോധിക്കും

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സിസി ടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എ ഉടന്‍ പരിശോധിക്കും. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടിയന്തരമായി പരിശോധിക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചു. പ്രതികള്‍ സ്വര്‍ണ കടത്ത് തുടങ്ങിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ 2019 ജൂലൈ മുതലുളള ഒരു വര്‍ഷത്തെ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് എന്‍.ഐ. എ പരിശോധിക്കുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇനി ചോദ്യം ചെയ്യണമോ വേണ്ടയോ എന്നത് അന്വേഷണ സംഘം തീരുമാനിക്കുക.

മൂന്ന് ദിവസങ്ങളിലായി 25 മണിക്കൂറിലേറെ സമയമാണ് എം.ശിവശങ്കരനെ എന്‍.ഐ.എ സംഘം വിശദമായി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് സ്വർണ്ണക്കടത്ത് ശിവശങ്കര്‍ സഹായം ചെയ്തതിന് തെളിവൊന്നും തന്നെ എന്‍.ഐ.എക്ക് കിട്ടിയിട്ടില്ലന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട പ്രതികള്‍ ശിവശങ്കറുമായി കൂടികാഴ്ച നടത്തിയിരുന്നോയെന്നാണ് അന്വേഷണം സംഘം അന്വേഷിക്കുന്നത്. ഇതിനിടെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ് , സന്ദീപ് എന്നിവരുടെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

Related Articles

Latest Articles