Thursday, May 16, 2024
spot_img

സ്വർണ്ണക്കടത്ത്: കോഴിക്കോട് -മലപ്പുറം സ്വദേശികളായ നാലുപേർ കൂടി എന്‍ഐഎ കസ്റ്റഡിയിയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നാലുപേരെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തു. ജിഫ്‌സല്‍ സി.വി, അബൂബക്കര്‍.പി, മുഹമ്മദ് എ ഷമീം, അബ്ദുള്‍ ഹമീം പി.എം എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ഇവരുടെ വീടുകളിലും ജുവലറികളിലും എന്‍ഐഎ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നാലുപേരും അറസ്റ്റിലായത്.

പല രേഖകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നാലുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. അഞ്ചുപേരെക്കൂടി ഇന്ന് പിടികൂടാൻ സാധ്യത ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

Related Articles

Latest Articles