Tuesday, May 7, 2024
spot_img

സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര റാക്കറ്റ്. താൻ റാക്കറ്റിലെ കണ്ണിയാണെന്ന് സ്വപ്നയുടെ കുറ്റസമ്മതം

കൊച്ചി: അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് കള്ളക്കടത്തിന് പിന്നിലുണ്ടെന്നും താൻ വെറും കണ്ണി മാത്രമെന്നു സ്വപ്ന എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന് മുന്നിൽ കുറ്റസമ്മത മൊഴി നല്‍കി. ഈ റാക്കറ്റിലൂടെ 21 തവണ നയതന്ത്ര മാര്‍ഗത്തിലൂടെ സ്വർണ്ണം കടത്തിയെന്നും മൊഴിയിലുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിലാകനുണ്ടെന്നും ഈ സാഹചര്യത്തിൽ പ്രതികൾ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും എൻഫോഴ്സ്മെൻറ് ഇന്ന് കോടതിയെ അറിയിക്കും.

നയതന്ത്ര ബാഗിൽ സ്വര്‍ണം കടത്തിയ കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവരുടെ റിമാൻഡ് കാലവധിയും ഇന്ന് അവസാനിക്കും. എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലെ റിമാൻഡ് കാലാവധിയാണ് അവസാനിക്കുന്നത്. റിമാൻഡ് കാലാവധി നീട്ടുന്നതിനായി മൂവരെയും എറണാകുള പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. വീഡിയോ കോൺഫറൻസ് മുഖേനയായിരിക്കും ഹാജരാക്കുക.

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകാൻ സാധ്യത എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാക്കും ശിവശങ്കറിനെ ഇന്ന് അറസ്റ്റ് ചെയ്യുക.

Related Articles

Latest Articles