Wednesday, May 29, 2024
spot_img

ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം ! മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മുളന്തുരുത്തി : വഴി യാത്രക്കാരിയായ യുവതിക്ക് നേരെ ബൈക്കിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്രസ അദ്ധ്യാപകൻ പിടിയിലായി. വെങ്ങോല കുരിങ്കരവീട്ടില്‍ അബ്ദുള്‍ മനാഫിനെയാണ് (50) മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ മാറമ്പിള്ളി ജമാ അത്തില്‍ ഉസ്താദാണ്.

കാഞ്ഞിരമറ്റം ഭാഗത്തുനിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മനാഫ് പെരുമ്പിള്ളി ബസ് സ്റ്റോപ്പിനുസമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതോടെ ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles