Sunday, May 19, 2024
spot_img

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ ! കഴക്കൂട്ടം വെട്ടുറോഡിൽ ടിപ്പർ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത്‌ ടിപ്പർ. കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരിച്ചു . പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്ക് പരിക്കില്ല.

ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്ത് നിന്നവരുടെ നിലവിളി കേട്ടപ്പോൾ മാത്രമാണ് ലോറി ഡ്രൈവർ അപകടം നടന്ന വിവരം തിരിച്ചറിഞ്ഞത്. ലോറി പിന്നോട്ടെടുത്താണ് യുവതിയെ ടയറിനടിയില്‍ നിന്നും മാറ്റിയത്. ശരീരം ചതഞ്ഞരഞ്ഞ യുവതിയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി ഡ്രൈവര്‍ നഗരൂര്‍ സ്വദേശി ജോയിയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles