Sunday, May 19, 2024
spot_img

ആരോഗ്യമേഖലയിലെ അവശ്യ വസ്തുക്കൾക്ക് ഇനി നികുതിയില്ല

ദില്ലി; ആരോഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ഒഴിവാക്കിയത്. വെന്റിലേറ്റേര്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍, കോവിഡ്-19 പരിശോധന കിറ്റുകള്‍, വ്യക്തിഗത പരിരക്ഷ ഉപകരണങ്ങള്‍ എന്നിവയ്ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 30 വരെയാകും നികുതി ഇളവ് നിലനില്‍ക്കുക. ഉപകരണങ്ങള്‍ നിര്‍മിക്കാനാവശ്യമായി ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളും ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടും

Related Articles

Latest Articles