Friday, January 9, 2026

സൺഡേ ഈസ് ‘നോട്ട് ‘ എ ഹോളിഡേ…

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലെ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇന്ന് പൂര്‍ണ്ണ തോതില്‍ നടപ്പാക്കില്ല. ഞാറാഴ്ചകള്‍ പൂര്‍ണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനമെന്നും ഇക്കാര്യങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് കട അടച്ചിടാം. നിലവില്‍ വിവിധ ജില്ലകളിലെ ആശുപത്രികളിലായി 96 പേരാണ് സംസ്ഥാനത്തുകൊവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്നലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി.

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്ക് അന്തര്‍ജില്ലാ യാത്രക്ക് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു. യാത്ര സ്വകാര്യവാഹനത്തിലായിരിക്കണമെന്നും ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാന്‍ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles