Featured

സർക്കാർ ഗവർണ്ണർ പോര്, പിണറായിക്ക് തിരിച്ചടി | Kerala

സർക്കാർ ഗവർണ്ണർ പോര് ശക്തമായി തുടരുകയാണ്. സാങ്കേതിക സർവ്വകലാശാല വിസിയായി ഡോ.സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും സിസ തോമസിനെ ഗവർണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുള്ള പൊള്ളയായ വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. കേസിൽ യുജിസിയെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. സിസ തോമസിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമായാണോ ഗവർണറുടെ ഉത്തരവ് എന്ന കാര്യത്തിൽ യുജിസി ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും.

ഹർജിക്കാരനെ വിസിയായി നിയമിക്കുന്നതിനു മുൻപ് പരസ്യം നൽകിയിരുന്നില്ല, സേർച് കമ്മിറ്റി പേരുകൾ ശുപാർശ ചെയ്തിരുന്നില്ല, വിസിയുടെ തിരഞ്ഞെടുപ്പു സേർച് കമ്മിറ്റിയുടേതായിരുന്നില്ല തുടങ്ങിയ കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി. എസ്എസ്‌ജെ സർവകലാശാല നിയമം യുജിസി നിയന്ത്രണച്ചട്ടവുമായി (2018) ചേർന്നു പോകണമെന്നും കോടതി പറഞ്ഞു. ഈ സർവകലാശാലയുടെ ആദ്യ വിസി നിയമനമാണ് നടന്നതെന്നും ഇതിനു യുജിസി ചട്ടം പാലിക്കേണ്ടതില്ലെന്നും നിയമനാധികാരം സർക്കാരിന്റേതാണെന്നുമായിരുന്നു ഹർജിക്കാരന്റെ പ്രധാനവാദം. ആദ്യ നിയമനമായാലും ചട്ടം പാലിക്കേണ്ടതുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അൽമോറയിലെ എസ്എസ്‌ജെ സർവകലാശാലയിൽ പ്രഫ. നരേന്ദ്ര സിങ് ഭാന്ദറിനെ വിസിയായി നിയമിച്ചതു റദ്ദാക്കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി വിധി, സുപ്രീം കോടതി ശരിവച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭാന്ദറാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ സാങ്കേതിക സർവ്വകലാശാലാ വിസിയെ പുറത്താക്കിയ ഉത്തരവിന് സമാനമായ വിധിയാണ് ഇതും. ഈ സുപ്രീംകോടതി വിധി കൂടിയാകുമ്പോൾ കൂടുതൽ കരുത്ത് കേരളത്തിലെ ഗവർണ്ണർക്കും കിട്ടും. പിണറായി സർക്കാരിന് വൻ തിരിച്ചടിയുമാകും. എന്തായാലും ഇനി സുപ്രീംകോടതി വിധി തന്നെയാകും അന്തിമമാകുക.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

8 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

13 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

14 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

14 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

16 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

17 hours ago