Saturday, June 1, 2024
spot_img

ഹൈക്കോടതി ചോദിക്കുന്നു, ഇതെന്തു ബില്ലിംഗ്‌ ആണ്?

തിരുവനന്തപുരം: അധിക ബില്‍ ഈടാക്കുന്നുവെന്ന ഹര്‍ജിയില്‍ കെഎസ്ഇബിയോട് ഹൈക്കോടതി വിശദീകരണം തേടി. ബില്ലിങ്ങിലെ അശാസ്ത്രീയത ചോദ്യംചെയ്തുനല്‍കിയ ഹര്‍ജിയിലാണ് നടപടി.

ലോക്ക്ഡൗണ്‍ കാലത്തെ ഉയര്‍ന്ന വൈദ്യുതി ബില്‍ വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. വൈദ്യുതി ഉപയോഗം കൂടിയപ്പോള്‍ താരിഫ് മാറിയതോടെയാണ് പലര്‍ക്കും ബില്‍ തുകയില്‍ വലിയ വര്‍ധനയുണ്ടായത്. ലോക്ക്ഡൗണില്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ വൈകിയതും ബില്‍ തുക വര്‍ധിക്കാന്‍ കാരണമായി.

രണ്ടുമാസം കൂടുമ്പോള്‍ 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ആദ്യത്തെ 100 യൂണിറ്റിന് 3.15 രൂപയു പിന്നീടുള്ള 100 3.70 രൂപയുമാണു നിരക്ക്. ഉപഭോഗം 200 യൂണിറ്റ് കടന്നാല്‍ പിന്നീടുള്ള ഓരോ യൂണിറ്റിനും 4.80 രൂപയാകും. 300 യൂണിറ്റ് കടന്നാല്‍ 6.40 രൂപയും 400 യൂണിറ്റ് മുതല്‍ 500 യൂണിറ്റ് വരെ 7.60 രൂപയായും മാറും.

500 യൂണിറ്റ് കടന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ 5.80 രൂപ വച്ച് നിരക്ക് ഈടാക്കും. 600 യൂണിറ്റ് കന്നാല്‍ ആദ്യ യൂണിറ്റ് മുതല്‍ ഓരോ യൂണിറ്റിനും 6.60 വച്ച് ഈടാക്കും.

ഇത്തരത്തില്‍ ഉപയോഗം കൂടുന്നതിനുസരിച്ചു സ്ലാബിലുണ്ടായ വ്യത്യാസമാണ് നിരക്ക് കൂടാന്‍ കാരണം. 500 യൂണിറ്റ് കടക്കുമ്പോഴാണ് നിരക്കില്‍ വന്‍ വര്‍ധന വരുന്നത്. ഉദാഹരണത്തിന് രണ്ടുമാസം 500 യൂണിറ്റാണ് ഉപഭോഗമെങ്കില്‍ 2565 രൂപ ഈടാക്കും. ഉപഭോഗം 501 യൂണിറ്റാണെങ്കില്‍ ബില്‍ 2905.80 രൂപയാകും.

Related Articles

Latest Articles