കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ക്വാറന്റൈനില്‍. ചീഫ് ജസ്റ്റീസ് എസ് മണികുമാറാണ് ഇപ്പോൾ ക്വാറന്റൈനില്‍ പോയത്. ചെന്നൈയില്‍ നിന്നും മടങ്ങിയെത്തിയ മണികുമാറിനോട് 14 ദിവസം ക്വാറന്റൈനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു.
ലോക്ക്ഡൗണിന് പിന്നാലെ ചെന്നൈയിലേക്ക് പോയ ചീഫ് ജസ്റ്റീസ് കഴിഞ്ഞ ദിവസമാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹം വന്നത്.വാളയാര്‍ ചെക്ക്പോസ്റ്റില്‍ വച്ച് ആരോഗ്യവകുപ്പ് ചീഫ് ജസ്റ്റീസിനെയും കൂടെയുണ്ടായിരുന്നവരെയും പരിശോധിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കൂടാതെ,ചീഫ് ജസ്റ്റീസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന പേഴ്സണല്‍ അസിസ്റ്റന്റ്, ഗണ്മാന്, ഡ്രൈവര്‍ എന്നിവരോടും നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.