കോഴിക്കോട് : കോഴിക്കോട് 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി, കോഴിക്കോട് മായനാട് സ്വദേശി വിനീത് എന്നിവരാണ് കുന്ദമംഗലത്ത് വച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം വിദ്യാർഥികൾക്ക് വിൽപ്പന ചെയ്യാനായി എത്തിച്ച 36 പൊതി കഞ്ചാവുമായി മലപ്പുറത്ത് യുവാവ് പിടിയിലായി. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി ചോലയിൽ അർജുൻ (21) നെയാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സച്ചിദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. 100 ഗ്രാമിൻറെ 36 പ്രതികളാണ് പൊലീസ് പ്രതിയിൽ നിന്നും എക്സൈസ് സംഘം കണ്ടെത്തിയത്.

