Sunday, October 4, 2026

ദിലീപിനെ പൂട്ടണം! നടിയെ ആക്രമിച്ചെന്ന കേസിൽ ദിലീപിനെ പൂട്ടാൻ വാട്സ് ആപ്പ് ഗ്രൂപ്പ്: ഗ്രൂപ്പിലെ അംഗങ്ങൾ പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുൾപ്പെടെ പ്രമുഖർ: ദിലീപിനെ അറസ്റ്റ് ചെയ്യാൻ 2017-ല്‍ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചവരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ പ്രതി ദിലീപിനെതിരേ ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പിനെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ച്‌ ക്രൈംബ്രാഞ്ച്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. പ്രമുഖരുടെ പേരില്‍ വ്യാജമായി നിര്‍മിച്ച വാട്സ് ആപ്പ് ഗ്രൂപ്പാണെന്നാണ് ക്രൈംബ്രാഞ്ചിൽ നിന്നും ലഭിക്കുന്ന അടിസ്ഥാന വിവരങ്ങൾ. 2017-ല്‍ ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്ന സമയത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്നാണ് പ്രാഥമിക വിവരങ്ങൾ.

ബുധനാഴ്ച ക്രൈംബ്രാഞ്ച് ഗ്രൂപ്പില്‍ പേരുള്ള സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ മൊഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച മൊഴിയെടുപ്പ് വൈകീട്ട് വരെ നീണ്ടു നിന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി ഗ്രൂപ്പില്‍ പേരുള്ള കുറച്ച്‌ പേരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ആലപ്പി അഷറഫിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഗ്രൂപ്പില്‍ പേരുള്ളതുകൊണ്ട് മഞ്ജു വാര്യരുടെ മൊഴിയെടുക്കാന്‍ വിളിച്ചിരുന്നു. മഞ്ജു വാര്യര്‍ മൊഴി നല്‍കാന്‍ എത്തിയില്ല. നടിയെ ആക്രമിച്ചെന്ന കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഇതും അന്വേഷിക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.

വധ ഗൂഢാലോചന കേസിലെ രണ്ടാം പ്രതിയും നടന്‍ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധന നടത്തിയപ്പോഴാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഷോണ്‍ എന്നയാളുടെ ഫോണില്‍നിന്നാണ് അനൂപിന്റെ ഫോണിലേക്ക് സ്‌ക്രീന്‍ ഷോട്ട് എത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍.

Related Articles

Latest Articles