തിരുവനന്തപുരം: എൽഡിഎഫ് (LDF) സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നൂറുദിന പരിപാടിയുടെ ഭാഗമായി 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
1557 പദ്ധതികൾ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-ഫോണ്‍ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെഫോണ്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 1
മലമ്പുഴയിലെ ചേറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സേനക്ക് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രഖ്യാപനങ്ങൾ
- എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ
- 15000 പേർക്ക് പട്ടയം നൽകും
- ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും
- ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്റ്ററിൽ ജൈവ കൃഷി തുടങ്ങും
- 23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും
- കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമ്മാണം തുടങ്ങും
- കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും
- ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉത്ഘാടനം ചെയ്യും
- 1500 റോഡുകളുടെ ഉദ്ഘാടനം നടത്തും
- ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും
- മത്സ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നൽകും
*കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യും

