Monday, April 29, 2024
spot_img

വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കുമോ? മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നിർണ്ണായക യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ആശ്വാസം നൽകുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ഇന്ന് ചേരും.

വാരാന്ത്യ ലോക്ഡൗൺ (Kerala Weekly Lockdown) പിൻവലിക്കുന്ന കാര്യത്തിൽ യോഗത്തിൽ നിർണായക തീരുമാനം ഉണ്ടാവുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ ആരാധാനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായിരുന്നു.എന്നാൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

എന്നാൽ ആറ്റുകാൽ പൊങ്കാല ഈ വർഷവും വീടുകളിൽ തന്നെയാണ്. ഭഗവതിക്ഷേത്ര പരിസരത്ത് 200 പേരെ മാത്രം അനുവദിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. ഈ മാസം 9 മുതൽ 18 വരെയാണ് ആറ്റുകാൽ ഉത്സവം. 17നാണു പൊങ്കാല. കഴിഞ്ഞ വർഷവും വീടുകളിലാ‍യിരുന്നു പൊങ്കാല‍. എന്നാൽ ഇത്തവണ കോവിഡ് കുറയുന്ന ഈ സാഹചര്യത്തിൽ സർക്കാരിന് നിയന്ത്രണങ്ങളോടെ തന്നെ പൊങ്കാല നടത്താമായിരുന്നു എന്ന അഭിപ്രായം പലയിടത്തുനിന്നും ഉയരുന്നുണ്ട്.

Related Articles

Latest Articles