Sunday, June 2, 2024
spot_img

പതിനൊന്നുകാരിയോട് ലൈംഗികാതിക്രമം;മദ്രസ അദ്ധ്യാപകൻ ഷംസീറിനെതിരെ പോക്സോ കേസ്;പ്രതി നിലവിൽ ഒളിവിൽ

തലശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ മദ്രസ അദ്ധ്യാപകനെതിരെ പോക്സോ കേസ്.എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനൊന്നുകാരിയുടെ പരാതിയിലാണ് മദ്രസാ അദ്ധ്യാപകനായ ഷംസീറിനെതിരെ കേസെടുത്തത്. ഈക്കഴിഞ്ഞ ഒക്ടോബർ 20ന് വൈകുന്നേരം ആറുമണിക്കാണ് സംഭവം.

സ്‌കൂളിൽ നടത്തിയ കൗൺസിലിങിലാണ് പെൺകുട്ടി പീഡനവിവരം വ്യക്തമാക്കിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. എന്നാൽ സംഭവത്തിനു ശേഷം മദ്രസാ അദ്ധ്യാപകൻ മുങ്ങിയിരിക്കുകയാണ്. ഇയാളെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles