Sunday, May 19, 2024
spot_img

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട;കടത്തിയത് രണ്ട് കിലോയോളം സ്വർണ്ണം;രണ്ട് യാത്രക്കാർ പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട.രണ്ട് കിലോയോളം സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.സംഭവത്തിൽ രണ്ട് യാത്രക്കാരെ പിടികൂടി.

റിയാദിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷമീർ വട്ടക്കണ്ടിയിൽ, നിലമ്പൂർ സ്വദേശി അബ്ദുൽ ഖാദർ എന്നിവരിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും വിദേശത്ത് നിന്നും സ്വർണ്ണം കൊണ്ടുവന്നത്. രണ്ട് പേർക്കെതിരെയും കസ്റ്റംസ് കേസെടുത്തു.

Related Articles

Latest Articles