Saturday, January 3, 2026

പാലക്കാട് വൻ കഞ്ചാവ് വേട്ട; ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാൻ പിടിയിൽ

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട (Ganja Seized). സംഭവത്തിൽ ഒരാളെ എക്സൈസ് പിടികൂടി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാനാണ് പിടിയിലായത്. ആർ.പി.എഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

12 കിലോ കഞ്ചാവാണ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തത്. പ്രതി പാലക്കാട് എന്തിനാണ് പോയതെന്നും ആരാണ് കഞ്ചാവ് എത്തിച്ച് നൽകിയതെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ചാവക്കാട് പോലീസ് സ്‌റ്റേഷന്റെ സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമായേക്കുമെന്നാണ് എക്സൈസ് അറിയിച്ചത്.

Related Articles

Latest Articles