Sunday, May 26, 2024
spot_img

പാലക്കാട് ഡിവിഷനില്‍ മാത്രം കഴിഞ്ഞ കൊല്ലം ട്രെയിൻ തട്ടി മരിച്ചത് 162 പേർ; ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി ആർപിഎഫ്

പാലക്കാട്: ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ചു മടങ്ങായി കൂടിയതായി ആർപിഎഫ്. പാലക്കാട് ഡിവിഷണിൽ മാത്രം 162 പേർ ട്രെയിൻ തട്ടി മരിച്ചതായി റെയിവേ (RFP) ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണര്‍ അറിയിച്ചു. പാലക്കാട് ഡിവിഷനു കീഴിൽ കഴിഞ്ഞ വർഷം ട്രെയിനിടിച്ചു 162 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ നവംബറിലാണു ഏറ്റവും കൂടുതൽ മരണം.

ട്രെയിനിലൂടെയുള്ള കഞ്ചാവ്, മദ്യം, മയക്കുമരുന്ന് കടത്ത്, സ്വർണ്ണക്കടത്ത് എന്നിവയും കഴിഞ്ഞ കൊല്ലം വര്‍ധിച്ചു. 41 കോടി 53 ലക്ഷം രൂപയുടെ കടത്ത് സാധനങ്ങളാണ് പിടിച്ചത്. മദ്യം കടത്തതിയതിന് 213 കേസെടുത്തു. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് 69 കേസുകളാണെടുത്തത്. കഴിഞ്ഞ വർഷം കൂടിയ അളവിൽ ലഹരിക്കടത്തും നികുതി വെട്ടിപ്പും തടയാൻ ആർപിഎഫിന് കഴിഞ്ഞതായും കമൻഡന്റ് ജെതിൻ ബി.രാജ് വ്യക്തമാക്കി.

Related Articles

Latest Articles