ദില്ലി : പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. ചൈനീസ് വെടിയുണ്ടകൾ ഉപയോഗിച്ചെന്ന് എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി.സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർത്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭീകരർ ചൈനീസ് വെടിയുണ്ടകളുപയോഗിച്ചുവെങ്കിൽ അയൽ രാജ്യത്തിന്റെ പിന്തുണയോടെയെത്തിവരാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
കഴിഞ്ഞദിവസമാണ് ഭിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലെ സിങ് ഗിയോട്ടിയിലേക്ക് പോകുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഹവീല്‍ദാര്‍ മന്‍ദീപ് സിങ്, നായിക് ദേബാശിഷ് ബസ്വാള്‍, നായിക് കുല്‍വന്ത് സിങ്, ഹര്‍കൃഷന്‍ സിങ്, സേവക് സിങ് എന്നിവരാണ് വീരമൃത്യൂ വരിച്ചത്. ഒരു സൈനികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. രാഷ്ട്രീയ റൈഫിള്‍സിലെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.

