Wednesday, October 14, 2026

ന്യൂയോർക്കിൽ റെയില്‍വേ സ്റ്റേഷനില്‍ വെടിവെപ്പ്: 13 പേര്‍ക്ക് പരിക്ക് ; വീഡിയോ

ബ്രൂക്ക്‌ലിൻ: ന്യൂയോർക്കിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. ന്യൂയോര്‍ക്കില്‍ ബ്രൂക്ക്‌ലിനിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനിലാണ് വെടിവയ്പ് നടന്നത്. അജ്ഞാതന്റെ ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്‌ഫോടനം നടന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

മൂഖം മൂടി ധരിച്ചെത്തിയ അക്രമിയാണ് യാത്രക്കാര്‍ക്ക് നേരെ വെടിയുതിർത്തത്. ആക്രമണം നടക്കുന്നത് ന്യൂയോർക്ക് സമയം രാവിലെ 8.30നാണ്. സബ്‌വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമിലാണ് വെടിവെപ്പുണ്ടായത്. തിരക്കുള്ള സമയത്ത് മുഖം മൂടി ധരിച്ചെത്തിയ അജ്ഞാതന്‍ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇയാൾ ഒരു കൺസ്ട്രക്ഷൻ വെസ്റ്റും ധരിച്ചിരുന്നു. ആദ്യം സ്‌മോക്ക് ഗ്രനേഡ് എറിയുകയും പിറകെ വെടിയുതിർക്കുകയുമായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മറ്റു യാത്രക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അതേസമയം സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ജനങ്ങളോട് ജാഗ്രത പാലിക്കാൻ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസിന്റെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്തേയ്ക്ക് ആരും പോകരുതെന്ന് ന്യൂയോര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ന്യൂയോർക്ക് സ്‌റ്റേറ്റ് മേയർ കാത്തി ഹൊച്ചൂൾ വ്യക്തമാക്കി.

Related Articles

Latest Articles