Saturday, May 18, 2024
spot_img

രാജ്യത്തെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കേന്ദ്രം ഇടപെടില്ല; ചർച്ചകളിലൂടെയും ഏകോപനത്തിലൂടെയും സംസ്ഥാനത്തെ നിയമങ്ങളിൽ ഐക്യം രൂപപ്പെടുത്തുക മാത്രം ലക്ഷ്യമെന്ന് അമിത് ഷാ

ദില്ലി: രാജ്യത്തെ സഹകരണ മേഖലയെ ഐക്യപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് സഹകരണ മന്ത്രി അമിത് ഷാ. അതേസമയം സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുകയില്ലെന്നും ചർച്ചകളിലൂടെയും ഏകോപനത്തിലൂടെയും സംസ്ഥാനത്തെ നിയമങ്ങളിൽ ഐക്യം രൂപപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നും അമിത് ഷാ വ്യക്തമാക്കി. സഹകരണ നയവുമായി ബന്ധപ്പെട്ട് നടക്കുന്ന ദ്വിദിന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സഹകരണമന്ത്രാലയത്തിന്റെ സഹമന്ത്രി ബിഎൽ വെർമ, സെക്രട്ടറി ഡികെ സിംഗ്, എൻസിഡിസി മാനേജിംഗ് ഡയറക്ടർ സന്ദീപ് കുമാർ നായക് തുടങ്ങി നിരവധി പേർ പങ്കെടുത്തിരുന്നു.

രാജ്യത്തെ പുതിയ സഹകരണ നയത്തിന്റെ രൂപീകരണം 8-9 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും നിലവിലെ പ്രതിദിന വെല്ലുവിളികളെ നേരിടാൻ സഹകരണ സ്ഥാപനങ്ങൾ പ്രാപ്തമാകണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. നിരവധി പരിഷ്‌കാരങ്ങൾ സഹകരണ നയത്തിൽ ആവശ്യമാണ്. അതിനാൽ നയരൂപീകരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മന്ത്രാലയത്തിന്റെഅതേസമയം രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി പുതിയ നയം കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇതിനോടകം നിർദിഷ്ട നയത്തിനായി 56 ഓഹരി ഉടമകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദ്വിദിന സമ്മേളനത്തിൽ ചർച്ച ചെയ്തിരുന്നു.

Related Articles

Latest Articles